YOGA & ORTHOPATHY

WELCOME

read this blog...

share your healthy views...

www.NavajeevanamNaturalHygiene.com


Thursday, October 22, 2009

പ്രകൃതിചികില്സയുടെ സന്ദേശം

പ്രകൃതിചികില്‍സ ഒരു ആധുനിക ശാസ്ത്രമാണ്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ പോര്വാര്ധതിലുമായി രൂപപ്പെട്ട ഒരു ചികിത്സാ സംപ്രധായമാണിത് ഇതിന്റെ ഉപജ്ഞാതാവ് ഒരു അമേരിക്കന്‍ അലോപ്പതി ഡോക്ടര്‍ ആയിരുന്ന ഐസക്ജന്നിഗ്സ് ആണ് .

ജന്നിഗ്സ് പഠിച്ചു കൈകാരിഅം ചെയിതു പോന്ന ചികിത്സാ രീതിയിലുള്ള അപരിആപ്തതയിലും അശാസ്ത്രീയതയിലും പൂര്‍ണ ബോദ്ധിഅം വന്ന ഡോ.ഐസക്‌ ജന്നിഗ്സ് ധീര്ഖകാലം നടത്തിയ പരീക്ഷണ നിരീക്ധനങളുടെ ഒടുവില്‍ രോഗം മാറുന്നത് മരുന്നിന്റെ കഴിവുകൊണ്ടാല്ല ,ശരീരത്തിന്റെ മാത്രം കഴിവുകൊണ്ടാനെന്നു അദ്ധേഹത്തിനു പൂര്ന്നബോധിഅമായി അന്ന് മുതല്‍ അദ്ദേഹം ഔഷധങ്ങള്‍ പൂര്‍ണമായും

തന്റെ ചികിത്സയില്‍ ഒഴിവാക്കി ഔഷധത്തിന്പകരം അരിപ്പൊടിയും,ഗോധംബ്പോടിയും,പല നിറങ്ങള്‍ ചേര്‍ത്ത ശുദ്ധജലവും തന്റെ രോഗികള്‍ക്ക്‌ കൊടുക്കുവാന്‍ തുടങ്ങി അന്ന് മുതല്‍ അദ്ദേഹം ഒരു അലോപ്പതി ഡോക്ടര്‍ അല്ലാതായി ഈ സംഭവം ആയിരത്തി എണ്ണൂറ്റി ഇരുപത്തി രണ്ടിലായിരുന്നു പുതിയ ശൈലിയിലുള്ള അദ്ധേഹത്തിന്റെ ചികില ഐസക്‌ ജന്നിഗ്സിനെ അമേരിക്കയിലെ ഏറ്റവും ജനപ്രിയ ഡോക്ടര്‍ ആക്കി മാറ്റി ഔഷധം നല്കി ചികിത്സിച്ച ടോക്റെര്മാരുടെ രോഗികലെക്കാള്‍ വേഗത്തില്‍ ജന്നിഗ്സിന്റെ രോഗികള്‍ സുഖം പ്രാപിച്ചു ഇതു മറ്റുള്ള ടോക്റെര്മാരെ അല്ഭുധപ്പെടുതി അവരില്‍ പലരും ജന്നിഗ്സിനോട് അദ്ധേഹത്തിന്റെ ചികിത്സാ രഹസിയം ചോതിചെന്കിലും അദ്ദേഹം അത് തുറന്നു പറയാന്‍ തയ്യാറായില്ല നൂതനമായ തന്റെ ചികിത്സാരീതി നീണ്ട ഇരുപതു വര്‍ഷ ക്കാലം തുടര്‍ന്ന ശേഷം അമേരിക്കന്‍ ജനതയോടാകെ തന്റെ ചികിത്സാ രഹസ്യിഅം തുറന്നു പറഞ്ഞു . അതോടെ പ്രകൃതി ചികിത്സ ജനിക്കുകയും ചെയിതു

ഡോ.ഐസക്‌ ജന്നിഗ്സ് തന്റെ പുതിയ ചികിത്സാ രീതിക്ക് ഒര്തോപതി എന്ന് പേരിട്ടു ഡോ.ഐസക്‌ ജന്നിഗ്സിനു മുന്പ് ലോകത്തൊരിടത്തും ശാസ്ത്രിയ പ്രകൃതി ചികിത്സ ഉണ്ടായിരുന്നില്ല പ്രകൃതി ചികിത്സ ആലോപ്പതിയുടെയോ ,ഹോമിയോപതിയുടെയോ,ആയൂര്‍ വേദതിന്റെയോ , മറ്റേതെങ്കിലും ചികില്സയുടെയോ പരിഷ്കൃത രൂപമല്ല .പ്രകൃതി ചികിത്സ അവയുടെ പരിപൂര്‍ണ്ണ നിഷേധമാണ് അത് ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവമാണ് എന്ന് നിസ്സംശയം പറയാം പ്രകൃതി ചികിത്സയെ ഒരു പൌരാനികചികിസ ആയിട്ടാണ് പലരും ധരിച്ചു വച്ചിരിക്കുന്നത് ,ആ രീതിയില്‍ പ്രചരിപ്പിച്ചും പോരുന്നു യാധാസ്ഥിതികാര്‍ക്ക് പലര്ക്കും ഇതിനോട് വിയോജിപ്പ് തോന്നുന്നത് സ്വാഫാവികം മാത്രം പ്രകൃതി ചികിത്സാ തത്വങ്ങള്‍ക്കും,സിധാന്തങ്ങള്‍ക്കും ആധുനിക ശാസ്ത്രത്തിന്റെ പിന്ബലമില്ലാഎന്നു ഏറെ ആളുകളും വിശ്വസിച്ചു പോരുന്നു .കേവലം വിശ്വാസത്തില്‍ കവിഞ്ഞു യാതൊരു യാധാര്‍ധ്യിയവും ഇല്ല . ജന്മം കൊണ്ടു ഇതു ഏറ്റവും ആധുനികമായതിനാല്‍ ആധുനിക ശാസ്ത്രതത്വ്ങ്ങളുടെ പരിപൂര്‍ണ പിന്തുണ പ്രകൃതി ചികില്സക്കുണ്ട് ഉക്തി രഹിതമോ അശാസ്ത്രിയമോ ആയ യാതൊന്നും പ്രകൃതി ചികില്സയിലില്ല ശാസ്തൃയം ആണെന്ന് അംഗീകരിക്കുവാന്‍ പ്രയാസമുള്ള തത്വങ്ങള്‍ പ്രകൃതി ചികിത്സയില്‍ കടന്നുകൂടുവാന്‍ ഇടയായ സന്തര്‍ഭങ്ങളില്‍ എല്ലാം അവയെ മാറ്റി നിര്‍ത്തുവാന്‍ പ്രകൃതി ചികിത്സ എന്നും സന്ന്ധമായിട്ട്ണ്ട് .ഒരിക്കലും അതൊരു യാഥാസ്ഥിതിക ശാസ്ത്രമായിരുന്നിട്ടില്ല .

മറ്റു ചികിത്സാ ശാസ്ത്രങ്ങള്‍ ആവട്ടെ പലതും സ്ഥിതി ചെയ്യുന്നത് അശാസ്ത്രിയമായ അടിസ്ഥാനത്തിലാണെന്ന് കാണാം ഇതു പലരും മനസ്സിലാക്കുന്നില്ല . ആ സത്തിയം പ്രകൃതി ചികിത്സ നിരന്തരം സമൂഹത്തെ ബോധ്യിപ്പെടുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .

ജീവന്റെ ഉല്പത്തിക്കും , വികാസത്തിനും ,നിലനില്പിനും ആധാരമായിനില്‍ക്കുന്ന ഒരു സവിശേഷ പരിതസ്ഥിതിയുണ്ട് പ്രകൃതി ചികിത്സ ഈ പരിതസ്ഥിതിയുടെ സാന്നിധ്യത്തില്‍ സൃഷ്ടിക്കുകാരണമായ ചില നിയമങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നു . അവയെ അംഗീകരിക്കാനും അനുസരിക്കുവാനും ശ്രമിക്കുന്നു .

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൈകളില്‍ നമ്മുടെ ആരോഗ്യം സുരക്ഷിതമാണെന്ന തോന്നല്‍ സമൂഹമാകമാനം സൃഷ്ട്ടിക്കാനുള്ള ശ്രമം നിരന്തരമായി എങ്ങും നടന്നുകൊണ്ടിരിക്കുന്നു ഇത്തരം പ്രചാരണത്തിനായി കോടികളാണ് ലോകമാകമാനം ചിലവഴിക്കപ്പെടുന്നത് . എന്നിട്ടും നിരന്തരം വര്‍ദ്ധിച്ചു വരുന്ന സ്ഥായീരോഗങ്ങള്‍ , വിനാശാത്മക രോഗങ്ങള്‍ എന്നിവയുടെ മുമ്പില്‍ മനുഷ്യ വംശം പേടിച്ചു വിളര്‍ത്തു നില്‍ക്കുകയാണ്‌

വിശ്വാസങ്ങളെ ഒന്നു പുനപരിശോധിക്കുക ,തെറ്റുകള്‍ മനസ്സിലാക്കി അവയെ തിരുത്തുക . നമ്മുടെ ആരോഗ്യ തകര്‍ച്ചയുടെ കാരണം എന്തെന്നും അവ പരിഹരിക്കാനുള്ള വഴികള്‍ എന്തെന്നും നമ്മെ ആരും പഠിപ്പിക്കുന്നില്ല

നമ്മുടെ ആരോഗ്യ തകര്‍ച്ചക്ക് കാരണം നമ്മള്‍ തന്നെ യാണെന്ന് പ്രകൃതിചികില്‍സ പറയുന്നു .ഒരു ആത്മപരിശോധനക് തയാരാകുവാന്‍ പ്രകൃതി ചികിത്സ ആവശ്യപ്പെടുന്നു അത് വ്യക്തികളോട് മാത്രമല്ല , ഓരോ ചികിത്സാ ശാസ്ത്രതോടും ഞങ്ങള്‍ ആവശ്യപെടുന്നത് അത് മാത്രമാണ് .

No comments:

Post a Comment